കടയുടെ അകത്ത് 2 എൽ.പി.ജി സിലിണ്ടറുകൾ…. മാവേലിക്കരയിൽ കടയുടെ ഗോഡൗണിന് തീ പിടിച്ചു…..






മാവേലിക്കര- ശ്രീകൃഷ്ണ്ണ സ്വാമി ക്ഷേത്രത്തിന് തെക്ക് വശത്തുള്ള ലുംബിനി എന്ന അലൂമിനിയം ഫാബ്രിക്കേഷൻ കടയുടെ ഗോഡൗണിലാണ് ഇന്ന് ഉച്ചക്ക് 2 മണിയോടെ തീപിടുത്തം ഉണ്ടായത്. മാവേലിക്കര ഫയർഫോഴ്സ് സംഘം എത്തി തീ അണച്ചു. തീപിടുത്തം ഉണ്ടായ സമയത്ത് കടയുടെ അകത്ത് ഉണ്ടായിരുന്ന രണ്ട് എൽ.പി.ജി സിലിണ്ടറുകൾ ഫയർഫോഴ്സ് സംഘം പുറത്തേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.ഫയർഫോഴ്സ് സേനയുടെ സമയോചിതമായ ഇടപെടൽ മൂലം സ്ഥാപനത്തിന് വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല.
Previous Post Next Post