5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലത്ത് 65കാരൻ പിടിയിൽ


അഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 65 കാരൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശി ശശി (65)ആണ് പിടിയിലായത്. വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തിയ പ്രതി കൂട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഒരു മാസം മുമ്പു നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്. ഉടൻ തന്നെ വീട്ടുകാർ കടക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Previous Post Next Post