ദുബായ് ദേശീയ പതാകയും ദേശീയ ചിഹ്നങ്ങളും രാജ്യത്തിന്റെ തെരുവോരങ്ങളെ അലങ്കരിച്ചതോടെ രാജ്യമെങ്ങും 54-ാം ദേശീയ ദിനാഘോഷത്തിന്റെ മേളം. ദീർഘ അവധി ലഭിച്ചതിന്റെ ആവേശത്തിൽ പ്രവാസികളും പോറ്റുനാടിന്റെ 54-ാം പിറന്നാളിനെ ആവേശപൂർവം സ്വീകരിക്കുന്നു.
മലയാളി സംഘടനയായ ഓർമയുടെ ദേശീയ ദിനാഘോഷ പരിപാടിയായ കേരളോൽസവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. ഇന്ന് രാവിലെ 11ന് രാജ്യത്തെ എല്ലാവരും ചേർന്ന് ദേശീയ ഗാനം ആലപിക്കാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്വദേശികളും ആഹ്വാനം ചെയ്തു.
ഇന്ന് ദേശീയ ഗാനം ആലപിക്കുന്നത് ഓർമപ്പെടുത്തി എസ്എംഎസ് സന്ദേശവും ലഭിച്ചു.ആഘോഷത്തിന്റെ
ഔദ്യോഗിക ചടങ്ങുകൾ വീക്ഷിക്കാൻ രാജ്യമെമ്പാടും സൗകര്യം ഒരുക്കിയിട്ടുണ്ട്.
അബുദാബിയിൽ ഖലീഫ സിറ്റി, അൽ ഫലാഹ് സിറ്റി, അൽ ഷംഖാ സിറ്റി, മജാലിസ് അബുദാബി, മജ്ലിസ് അൽ ഹവാഷിം തുടങ്ങിയ സ്ഥലങ്ങളിലാണ് തൽസമയ കാഴ്‌ചകൾ ഒരുക്കിയിരിക്കുന്നത്.
ദുബായിൽ അൽ ഖവനീജ്,
ഗ്ലോബൽ വില്ലേജ്, ദുബായ്
ഫെസ്റ്റിവൽ സിറ്റി മാൾ
എന്നിവിടങ്ങളിലും
ഷാർജയിൽ അൽ സിയൂഹ്പാർക്ക്, ക്‌ഷീഷാ പാർക്ക്,
അജ്‌മാനിൽ മർസാ അജ്‌മാൻ,
അൽ ജർഫ് ഫാമിലി പാർക്ക്,
അൽ വറാഖ പാർക്ക്
എന്നിവിടങ്ങളിലും ദേശീയ
ദിനാഘോഷത്തിന്റെ
സ്ക്രീനിങ് കാണാം.
ഉമ്മുൽഖുവൈനിൽ അൽ
ഖോർ വാട്ടർ ഫ്രണ്ടിലും
റാസൽഖൈമയിൽ അൽ
ഖവാസിം കോർണിഷ്, റാക്ക്
ഫ്ലാഗ് പോൾ
എന്നിവിടങ്ങളിലും
ഫുജൈറിയിൽ അബ്രല്ല
ബീച്ചിലും തൽസമയം
പരിപാടികൾ കാണാം.
പരമ്പരാഗത നൃത്തങ്ങൾ, കരകൗശല വിപണികൾ, വിഭവങ്ങളുടെ പ്രദർശനം, കുടുംബ പരിപാടികൾ, കമ്മ്യൂണിറ്റി പരേഡുകൾ എന്നിവ ഉൾപ്പെടെ സംസ്കാരത്തെയും പൈതൃകത്തെയും ആഘോഷിക്കുന്ന നൂറു കണക്കിനു പരിപാടികളാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലും ഹത്തയിലും രാത്രി 8ന് വെടിക്കെട്ട് നടക്കും. അൽ സീഫ്, ബ്ലൂവാട്ടേഴ്സ്, ദ് ബീച്ച് ജെബിആർ എന്നിവിടങ്ങളിൽ രാത്രി 9ന് ആണ് കരിമരുന്നു പ്രയോഗം. ഗ്ലോബൽ വില്ലേജിൽ ഇന്നും നാളെയും
രാത്രി 9ന് കരിമരുന്ന് പ്രയോഗവും ഡ്രോൺ ഷോയും നടക്കും.