നടിയെ ബലാത്സംഗം ചെയ്യാൻ പൾസർ സുനിയും സംഘവും എത്ര വലിയ ആസൂത്രണമാണ് നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവാണ് ആ വാഹനം.
കെ എൽ 60 എ 9338 എന്ന ഈ വാഹനത്തിലാണ് 2017 ഫെബ്രുവരി 17 -ാം തിയതി പൾസർ സുനിയും സംഘവും അഡ്‍ലക്സ് കൺവെൻഷൻ സെന്‍ററിന് മുന്നിൽ നിന്ന് നടിയുടെ വാഹനത്തെ പിൻതുടർന്നതും ആക്രമിച്ചതും ബലമായി തട്ടിക്കൊണ്ടുപോയി ക്രൂരമായ പീഡനം നടത്തിയതും.ഈ വാഹനം ഇപ്പോൾ കിടക്കുന്നത് സി ബി ഐ കോടതിക്ക് മുന്നിലാണ്. നേരത്തെ ആദ്യഘട്ട വിചാരണ നടന്നത് ഇവിടെയായിരുന്നു. ഇവിടെവച്ചാണ് ഈ വാഹനത്തിന്‍റെയടക്കം തെളിവെടുപ്പ് കോടതി പൂർത്തിയാക്കിയത്. അതിനാലാണ് സുപ്രധാന തെളിവായ ഈ വാഹനം കൊച്ചിയിലെ കോടതി മുറ്റത്ത് കിടക്കുന്നത്.