ജെഎംഎമ്മിന് സ്വാധീനമുള്ള 12 ഓളം സീറ്റുകൾ ബീഹാറിലുണ്ടായിരുന്നു. അതിനാൽ മഹാസഖ്യത്തിന്റെ ഭാഗമാക്കണമെന്ന് അഭ്യർഥനയും നടത്തിയിരുന്നു. എന്നാൽ മഹാസഖ്യം ഇത് അവഗണിക്കുകയായിരുന്നു. പിന്നാലെ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചെങ്കിലും ജെഎംഎം അവസാനഘട്ടത്തിൽ പിന്മാറുകയായിരുന്നു.
ബീഹാറിലുണ്ടായ എൻഡിഎയുടെ വൻ വിജയം ഹേമന്ത് സോറനെ എൻഡിഎയുമായി അടുപ്പിക്കാൻ കാരണമായതായി പറയുന്നുണ്ട്. ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.