കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ മര്യാദ പഠിപ്പിക്കാന്‍ എം സ്വരാജ് വരേണ്ട…

കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ മര്യാദ പഠിപ്പിക്കാന്‍ എം സ്വരാജ് വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വര്‍ണ കൊള്ളക്കേസില്‍ പ്രതികള്‍ക്കെതിരെ സിപിഎം നടപടി എടുക്കാത്തത് ഭയം കൊണ്ടാണെന്നും സതീശന്‍ പറഞ്ഞു.

പ്രതികളായ സിപിഎം നേതാക്കള്‍ മറ്റു നേതാക്കളുടെ പേര് പറയുമോ എന്ന് പേടി. ഗുരുവായൂര്‍ അമ്പലത്തിലെ തിരുവാഭാരണം മോഷണത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മേല്‍ ശാന്തിയെ കുടുക്കാനാണ് ശ്രമിച്ചത്. സാധാരണ കള്ളന്‍മാരാണ് മോഷ്ടിച്ചത്. മണികിണര്‍ വൃത്തിയാക്കുന്നത്തിനിടെ തിരുവാഭരണം തിരിച്ചുകിട്ടി. ഇതിന്റെ പേരില്‍ കെ കരുണാകരന്‍ തിരുവാഭരണം മോഷ്ടിച്ചുവെന്ന് സിപിഎം പ്രചരിപ്പിച്ചുവെന്നും സതീശന്‍ പറഞ്ഞു

أحدث أقدم