മണ്ണാർക്കാട് നഗരസഭ ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആകെ ഒരു വോട്ട്


മണ്ണാർക്കാട് നഗരസഭ ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആകെ ഒരു വോട്ട്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഫിറോസ് ഖാനിനാണ് ആകെ ഒരു വോട്ട് മാത്രം ലഭിച്ചത്.

ഏറെ വിവാദങ്ങൾ ഉണ്ടായിരുന്ന വാർഡായിരുന്നു ഒന്നാം വാർഡായ കുന്തിപ്പുഴ. നേരത്തെ വാർഡിൽ എൽഡിഎഫ് – വെൽഫെയർ പാർട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയത്. ടി വി ചിഹ്നത്തിലാണ് എൽഡിഎഫ് സ്വതന്ത്രനായി ഫിറോസ് ഖാൻ മത്സരിച്ചത്.

Previous Post Next Post