തദ്ദേശ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയ ഗൈഡ് പുറത്തിറക്കി; കളക്ടർ ചേതൻകുമാർ മീണ പ്രകാശനം ചെയ്തു




കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോട്ടയം ജില്ലയിലെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയ ഗൈഡ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ പ്രകാശനം ചെയ്തു.തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോൺ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ തെരഞ്ഞെടുപ്പു വിഭാഗവും ചേർന്നു പുറത്തിറക്കിയ ഗൈഡിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, തെരഞ്ഞെടുപ്പിലെ വാർഡുകളുടെ വിവരങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചുള്ള വോട്ടർമാരുടെയും സ്ഥാനാർഥികളുടെയും എണ്ണം, പോളിംഗ് സാമഗ്രികളുടെ വിതരണ-സ്വീകരണ, കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജില്ലാതല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപനങ്ങളിലെ വരണാധികാരികൾ എന്നിവരുടെ ഫോൺ നമ്പറുകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രൂപീകരിച്ചിട്ടുള്ള വിവിധ കമ്മിറ്റികളുടെ വിശദവിവരങ്ങളും പോളിംഗ് ബൂത്തുകളുടെ പട്ടികയമുണ്ട്.ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പ്രകാശനച്ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യൂ, ലീപ് ജില്ലാ കോഡിനേറ്റർ ഷെറഫ് പി ഹംസ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റൻറ് എഡിറ്റർ ഇ.വി. ഷിബു, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Previous Post Next Post