ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിലിന് കാര്‍ നൽകി…സിനിമ നടിയിൽ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി





ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാര്‍ നൽകിയ സിനിമ നടിയിൽ നിന്ന് വിവരങ്ങള്‍ തേടി എസ്ഐടി. രാഹുലിന് കാര്‍ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് സിനിമ നടിയുമായി പൊലീസ് സംഘം ഫോണിൽ സംസാരിച്ചത്. രാഹുലിന് കാര്‍ കൊടുത്തത് ഏതുസാഹചര്യത്തിലാണെന്ന് പൊലീസ് നടിയോട് ചോദിച്ചറിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നാണ് നടി പൊലീസിന് നൽകിയ മറുപടി. ബെംഗളൂരുവിലുള്ള നടിയെ ഫോണിൽ വിളിച്ചാണ് വിവരങ്ങള്‍ തേടിയത്. രാഹുലിനെതിരെ കേസെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്‍റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാര്‍ എന്നാണ് പൊലീസ് കണ്ടെത്തൽ. പാലക്കാട് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ച കാര്‍ സിനിമ നടിയുടേതാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു.
Previous Post Next Post