പാമ്പാടി : :റോഡ് ഷോകളും ഡാൻസും പാട്ടുമായി ആവേശ ആരവങ്ങൾക്ക് സമാപനം കുറിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണമാണ് സമാപിച്ചിരിക്കുന്നത്. നാളെ മുതൽ നിശബ്ദ പ്രചാരണം നടത്താം.
കോട്ടയം ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് അവസാനിച്ചത്. റോഡ് ഷോകളും ഡാൻസും പാട്ടുമായാണ് മുന്നണികൾ കലാശക്കൊട്ട് നടത്തിയത്. പാമ്പാടിയിൽ ഗംഭീര കലാശക്കൊട്ട് അരങ്ങേറി ,L .D .F , U .D .F മുന്നണികൾ ആണ് കലാശക്കൊട്ടിൽ പങ്കെടുത്തത് B .J .P യുടെ അസാനിധ്യം ചർച്ചയായി
പാമ്പാടി കാളച്ചന്തയിൽ നിന്നും L .D .F ൻ്റെ കലാശക്കൊട്ട് പ്രകടനമായി പാമ്പാടി ടൗണിൽ എത്തി ,K .M രാധാകൃഷ്ണൻ ,സാബു ഇഞ്ചക്കാല ,വി .എം പ്രദീപ് തുടങ്ങിയ നേതാക്കൾ നേതൃത്തം നൽകി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു
അതേ സമയം പതിവിലും വ്യത്യസ്ഥമായി അഡ്വ: സിജു K ഐസക്കിൻ്റെ നേതൃത്തത്തിൽ U .D .F കലാശക്കൊട്ട് പ്രകടനം ആലാംമ്പള്ളിയിൽ നിന്നും ആരംഭിച്ച് പാമ്പാടി ടൗണിൽ എത്തി മുൻകാലത്തേക്കാൾ കൂടുതൽ പ്രവർത്തകർ എത്തിയത് U .D .F ക്യാമ്പിന് ആവേശം പകർന്നു
സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. ഒന്‍പതിന് പരസ്യപ്രചാരണം അവസാനിക്കും.