
തിരുവനന്തപുരം: ടിപി കേസ് കൊലയാളികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കെകെ രമ എംഎൽഎ. പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണെന്നും സർക്കാറിന്റെ കാലാവധി തീരും മുമ്പ് പ്രതികളെ അത് ബോധ്യപ്പെടുത്തുകയാണെന്നും കെകെ രമ വിമർശിച്ചു. അതുകൊണ്ടാണ് തുടർച്ചയായി പരോൾ നൽകുന്നത്. കൊലയാളികളിൽ നിന്ന് കൈക്കൂലി വാങ്ങിയ ആളാണ് ജയിൽ മേധാവി. പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ലെന്നും കെകെ രമ പറഞ്ഞു. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍ അനുവദിക്കുകയായിരുന്നു സർക്കാർ.