
നാട്ടിലേക്കുള്ള യാത്രക്കിടയിൽ കുവൈത്ത് പ്രവാസി മസ്കറ്റിൽ മരണപ്പെട്ടു. തൃശൂർ കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി മെജോ സി. വർഗീസ് (50) ആണ് മസ്കറ്റിൽ മരണപ്പെട്ടത്. ഡിസംബർ 25ന് ഒമാൻ എയറിൽ യാത്ര കുവൈത്തിൽ നിന്ന് മസ്‌കറ്റ് വഴി കൊച്ചിയിലേക്കായിരുന്നു മെജോ വർഗീസ് ബുക്ക് ചെയ്തത്. യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റ് എയർപോർട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഭൗതികശരീരം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: മിഥുന. കെ.എം.സി.സി.യുടെ നേതൃത്വത്തിൽ ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു