ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. ബിഎസ് എന്‍ എല്‍ ഓഫീസിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന സുമാലിനി ആണ് മരിച്ചത്. ഇവർ കുറച്ച് കാലമായി മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവസമയം കുടുംബാംഗങ്ങള്‍ സ്ഥലത്തുണ്ടായിരുന്നില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Deepak Toms
0
Tags
Top Stories