പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കായിക പരിശീലകന്‍ പിടിയില്‍


പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കായിക പരിശീലകന്‍ പിടിയില്‍. വയനാട് പടിഞ്ഞാറേത്തറ സ്വദേശി ചന്നവയല്‍ മഠത്തുവയല്‍ രാജീവന്‍(35) ആണ് പതിനാറുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായത്. ഇയാളെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഗ്രൗണ്ടില്‍ വച്ച് പരിശീലനം നടത്തുന്നതിനിടെ ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി വിവരം വീട്ടിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് പയ്യോളി പോലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ രാജീവനെ റിമാന്റ് ചെയ്തു.

Previous Post Next Post