അപ്രതീക്ഷിത വിയോഗം ; കോട്ടയത്ത് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാനിരുന്ന മീനടം പഞ്ചായത്തംഗം പ്രസാദ് നാരായണൻ അന്തരിച്ചു



കോട്ടയം : സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ അപ്രതീക്ഷിത വിയോഗം, മീനടം പഞ്ചായത്തംഗമായി വിജയിച്ച പ്രസാദ് നാരായണൻ അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
മീനടം ഒന്നാം വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച് നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.


Previous Post Next Post