തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ: ഞായറാഴ്ച ദിവസം ഒഴിവാക്കണമെന്ന ആവശ്യവുമായി ക്രൈസ്തവ സംഘടനകള്‍



കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഞായറാഴ്ച ദിവസം ഒഴിവാക്കണമെന്ന ആവശ്യവുമായി ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ സർക്കാരിനും ഇലക്ഷൻ കമ്മീഷനും കത്ത് അയച്ചു. ആരാധന സ്വതന്ത്ര്യം ഹനിക്കപ്പെടുമെന്നാണ് കത്തില്‍ ക്രൈസ്തവ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഞായറാഴ്ച വിശ്വാസപരമായി പ്രധാനപ്പെട്ടതാണെന്നും ഞായറാഴ്ച സത്യപ്രതിജ്ഞ നടത്തുന്നത് മാറ്റി മറ്റൊരു ദിവസത്തേക്ക്‌ വെക്കണമെന്നുമാണ് ആവശ്യം.21ാം തിയതി ഞായറാഴ്ചയാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും രാവിലെ 10നും കോർപറേഷനുകളില്‍ പകല്‍ 11.30നുമാണ് ചടങ്ങ്‌. മുന്നണികള്‍ക്ക്‌ തുല്യ അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷ സ്ഥാനത്തിന്‌ നറുക്കെടുപ്പ് നടക്കും. ത്രിതല പഞ്ചായത്തുകളില്‍ 27നും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 26നുമാണ്‌ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കേ
ണ്ടത്‌.
Previous Post Next Post