‘പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’, സരിൻ ആവശ്യപ്പെട്ടത് ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയിൽ കെട്ടി വെക്കരുതെന്ന്…


ലൈംഗിക ആരോപണം വന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ കാവ്യനീതിയെന്ന് വിശേഷിപ്പിച്ച് ഡോ. സൗമ്യ സരിൻ. എത്ര മൂടിയാലും സത്യം പുറത്തു വരിക തന്നെ ചെയ്യും, ഇവിടെ അത് വളരെ വേഗത്തിൽ ആയിപ്പോയി എന്നത് അതിന്റെ നൈതികഭംഗി കൂട്ടുന്നതേ ഉള്ളുവെന്നാണ് പാലക്കാട് രാഹുലിനോട് പരാജയപ്പെട്ട പി സരിന്റെ ഭാര്യ കൂടിയായ ഡോ സൗമ്യ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.

ഇങ്ങനെ ഒരു ദിവസം വരുമെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് കേട്ടിട്ടില്ലേ. അത് സംഭവിക്കാതെ എവിടെ പോകാൻ, എല്ലാവരും പറഞ്ഞു പരത്തിയ പോലെ ‘എന്നെ സ്ഥാനാർഥി ആക്കണം’ എന്നതായിരുന്നില്ല, മറിച്ചു ഈ വൃത്തികെട്ടവനെ ഒരു കാരണവശാലും പാലക്കാടുകാരുടെ തലയിൽ കെട്ടി വെക്കരുത് എന്നതായിരുന്നു സരിൻ മുന്നോട്ട് വെച്ച ഒരേ ഒരാവശ്യം. പക്ഷെ അതിന് കിട്ടിയ മറുപടി എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത്രയും പ്രതീക്ഷയറ്റാണ് കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വന്നത്. അത് തീർത്തും സരിന്റെ വ്യക്തിപരമായ തീരുമാനം ആയിരുന്നു. അതുകൊണ്ട് തന്നെ അതിലെ തെറ്റും ശരിയും ആപേക്ഷികവുമാണ്. എല്ലാവരുടെയും ശരി ഒന്നാവില്ലല്ലോ.

Previous Post Next Post