നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ എഎംഎംഎ പ്രസിഡൻറ് ശ്വേത മേനോൻ


നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ എഎംഎംഎ പ്രസിഡൻറ് ശ്വേത മേനോൻ. സംഘടന അതിജീവിതയ്ക്കൊപ്പമാണെന്നും പ്രതികൾക്ക് ലഭിച്ച ശിക്ഷ പോരാ. അപ്പീൽ പോകണമെന്നാണ് തൻറെ വ്യക്തിപരമായ അഭിപ്രായം എന്നും ശ്വേത പ്രതികരിച്ചു. കൂടാതെ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അമ്മയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. അമ്മ പ്രതികരിക്കാൻ വൈകിയെന്ന ബാബുരാജിൻറെ വിമർശനത്തെ പറ്റിയുള്ള ചോദ്യത്തിന്, അത് ബാബുരാജിൻറെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങൾ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.

Previous Post Next Post