കാസർഗോഡ് കരിന്തളത്ത് വയോധിക മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോർട്ടിൽ കണ്ടെത്തി. ഇന്നലെയാണ് കരിന്തളത്ത് താമസിക്കുന്ന ലക്ഷ്മിയുടെ മൃതദേഹം വീടിനുള്ളിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അയൽവാസികളാണ് വീട്ടിനകത്ത് ലക്ഷ്മിയുടെ മൃതദേഹം കിടക്കുന്നത് ആദ്യം കണ്ടത്. ലക്ഷ്മി ഒറ്റയ്ക്കാണ് താമസിക്കുന്നത്. മരണം കൊലപാതകമാണോ എന്ന സംശയത്തിലായിരുന്നു പൊലീസ്. വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്ന നിലയിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധർ അടക്കം എത്തി സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു.
വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം…പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണം…
Deepak Toms
0
Tags
Top Stories