
വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി. 1987ൽ അഹമ്മദാബാദ് പിടിച്ച് ബിജെപി ഗുജറാത്തിൽ പിന്നീട് ഭരണം നേടിയത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.