ഡിഐജി വിനോദിനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും




തിരുവനന്തപുരം: അഴിമതി കേസിൽപ്പെട്ട ജയിൽ ഡിഐജി വിനോദിനെ സസ്പെൻഡ് ചെയ്യാൻ വിജിലൻസ് ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും. കൈക്കൂലി സംബന്ധിച്ച വിശദവിവരങ്ങൾ സഹിതമാണ് റിപ്പോർട്ട്. വിനോദിനെ സംരക്ഷിക്കാൻ വകുപ്പ് കൂട്ട് നിന്നതായും തെളിവുകളുണ്ട്. 

ഡിഐജിയുടെ ചട്ടംലംഘിച്ചുള്ള ജയിൽ സന്ദർശനങ്ങൾ ജയിൽ മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരങ്ങൾ. വിനോദിനെതിരായ പരാതികൾ ജയിൽ വകുപ്പ് മുൻപും മുക്കിയിട്ടുണ്ട്. മധ്യമേഖല മുൻ ഡിഐജിയാണ് ജയിൽ മേധാവിക്ക് കത്തുകൾ നൽകിയത്.
Previous Post Next Post