ബാംഗളൂർ: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക തുടരുകയാണ്. അത്യാവശ്യമായി പലയിടങ്ങളിലേക്കും യാത്ര പോകേണ്ട ആളുകളില്‍ പലരും കുടുങ്ങിയ അവസ്ഥയാണ്. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ തങ്ങളുടെ വിവാഹ സല്‍കാരം വെര്‍ച്വലായി നടത്തി ദാമ്പതികൾ .ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായ മേധ ക്ഷീര്‍ സാഗറിന്റെയും സംഗമ ദാസിന്റെയും വിവാഹ സല്‍കാരമാണ് വെര്‍ച്വലായി നടത്തിയത്. നവംബര്‍ 23ന് ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു. ഇതിന്റെ സല്‍കാര പരിപാടിയാണ് ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതിന് പിന്നാലെ വെര്‍ച്വലായി നടത്തിയത്. ഡിസംബര്‍ രണ്ടിന് ഭുവനേശ്വറില്‍ നിന്നും ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഹുബ്ബള്ളിയിലേക്കും ഇരുവരും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച്ച രാവിലെ മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ വിമനത്താവളത്തില്‍ കുടുങ്ങി.ഡിസംബര്‍ മൂന്നിന് വിമാനം റദ്ദാക്കി. ഇതേ വഴി തന്നെ യാത്ര ചെയ്യേണ്ടിയിരുന്ന ദമ്ബതികളുടെ ബന്ധുക്കളും വിമാനം റദ്ദാക്കിയതോടെ ദുരിതത്തിലായി. ഭുവനേശ്വറില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെ വിവാഹ വസ്ത്രം ധരിച്ച് വധൂവരന്മാര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ സത്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു.