വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം…റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു…മുറികളിലുണ്ടായിരുന്നവര്‍…


        

തിരുവനന്തപുരം: വര്‍ക്കലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്ലിഫിൽ വൻ തീപിടുത്തം. വര്‍ക്കലയിലെ നോര്‍ത്ത് ക്ലിഫിലെ റിസോര്‍ട്ടിലാണ് വൻ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു. നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലാണ് തീപിടുത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. തീയണക്കാൻ ഫയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്.

Previous Post Next Post