ഹൃദയാഘാതം: സൗദിയില്‍ ഡ്രൈവറായ മലയാളി മരിച്ചു




റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജോലി ചെയ്തിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താനൂർ പുല്‍പ്പറമ്പ് സ്വദേശി ചോലക്കം തടത്തില്‍ മുഹമ്മദ് അലി (50) ആണ് മരിച്ചത്. റിയാദിലെ അല്‍ ജസീറ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. റിയാദിലെ നസീമില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.കുടുംബത്തിന്റെ നിർദേശപ്രകാരം മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയർ വിംഗിന്റെ നേതൃത്വത്തിലാണ് കബറടക്കത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നത്.

ചോലക്കം തടത്തില്‍ മൂസ-ആയിശുമ്മു ദമ്ബതികളുടെ മകനാണ് മുഹമ്മദ് അലി. ഹാജറ, റംല എന്നിവരാണ് ഭാര്യമാർ. ശിബില്‍ റഹ്മാൻ, സഹീറ, നസീറ, ജസീറ എന്നിവരാണ് മക്കള്‍.
Previous Post Next Post