വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്’; അതിജീവിതയുടെ അഡ്വക്കേറ്റ് ടി ബി മിനി



കൊച്ചി: തനിക്കെതിരെ രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും ഉണ്ടാകുന്നുവെന്നും അഭിഭാഷക മാധ്യമങ്ങളോട് വ്യക്തമാക്കി. വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ‌ പറയാനുണ്ടെന്നും ടി ബി മിനി വ്യക്തമാക്കി.പച്ചക്കള്ളം പറഞ്ഞുള്ള സൈബര്‍ അധിക്ഷേപമാണ് നടക്കുന്നതെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. ഇത്രയും വര്‍ഷം ഒറ്റയ്ക്ക് നിന്നാണ് കേസിന് വേണ്ടി പൊരുതിക്കൊണ്ടിരുന്നത്. മാധ്യമങ്ങള്‍ സഹായിച്ചില്ലെന്ന് പറയുന്നില്ല. എന്നാൽ എപ്പോഴും നിങ്ങളോട് സംസാരിക്കാൻ പറ്റിയിട്ടില്ലെന്നും ടി ബി മിനി പറഞ്ഞു. കേരളത്തിലെ മുഴുവൻ യൂട്യൂബേഴ്സിനെയും കയ്യിലെടുത്ത് വ്യക്തിപരമായി, മനസാ വാചാ അറിയാത്ത കാര്യത്തിന് തന്നെ ആക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അഭിഭാഷക പറഞ്ഞു. 
Previous Post Next Post