
നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബർ 3ന് വൈകുന്നേരം 4 മണി മുതൽ തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ അവസരമെരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും അഭ്യാസപ്രകടനങ്ങളുടെ ഭാഗമാകും.
‘ഓപ്പറേഷൻ ഡെമോ’ എന്ന പേരിലാണ് ദൃശ്യ വിസ്മയമൊരുക്കുക. നാവിക സേനയുടെ പ്രകടനങ്ങൾ കാണുന്നതിനോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി കാണാൻ ബഡ്ജറ്റ് ടൂറിസം സെൽ അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്. ഓരോ ജില്ലകളിലെയും കോർഡിനേറ്റർമാരുടെ നമ്പറുകൾ ചുവടെ ചേർക്കുന്നു.
ജില്ലാ കോർഡിനേറ്റർമാർ
- തിരുവനന്തപുരം നോർത്ത് – 9188619378
- തിരുവനന്തപുരം സൗത്ത് – 9188938522
- കൊല്ലം – 9188938523
- പത്തനംതിട്ട – 9188938524
- ആലപ്പുഴ – 9188938525
- കോട്ടയം – 9188938526
- ഇടുക്കി – 9188938527
- എറണാകുളം – 9188938528
- തൃശ്ശൂർ – 9188938529
- പാലക്കാട് – 9188938530
- മലപ്പുറം – 9188938531
- കോഴിക്കോട് – 9188938532
- വയനാട് – 9188938533
- കണ്ണൂർ, കാസർഗോഡ് – 9188938534
- സ്റ്റേറ്റ് കോർഡിനേറ്റർ – 9188938521