മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് ‘വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ-ഗ്രാമീൺ’ ബിൽ മന്ത്രി ശിവരാജ് സിങ് ചൗഹാൻ പാർലമെന്റിൽ അവതരിപ്പിച്ചത്. പുതിയ ബില്ലിൽ ഗ്രാമീണരായ കുടുംബങ്ങൾക്കുള്ള തൊഴിൽദിനങ്ങൾ 100-ൽനിന്ന് 125 ദിവസമായി ഉയർത്തിയിട്ടുണ്ട്. ഇത് വരുമാനസുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കിയതിനെതിരേയും പുതിയ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരേയും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. പുതിയ ബില്‍ സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യത വരുത്തുന്നതാണെന്നും വിമര്‍ശനമുയര്‍ന്നു. ലോക്സഭയിലും രാജ്യസഭയിലും ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.