വർണ്ണാഭമായ റാലിയോടെ ജൂനിയർ ബസേലിയോസിൽ ക്രിസ്മസ് ആഘോഷം -



 സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിലെ ക്രിസ്മസ് ആഘോഷം  മാനേജർ അഡ്വ. സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ നിമ്മി എ ജോർജ് ഉദ്ഘാടനം ചെയ്തു. സി എസ് ഐ മധ്യകേരള ഇടവക സൺഡേസ്കൂൾ ജനറൽ സെക്രട്ടറി ഫാ. അലക്സ്‌ എബ്രഹാം ക്രിസ്മസ് ദൂത് നൽകി.പി റ്റി എ പ്രസിഡന്റ്‌  സുനിത മനേഷ് വൈസ് പ്രസിഡന്റ്‌ സൂരജ് വി സുന്ദർ, സ്റ്റാഫ് സെക്രട്ടറി ബിന്ദു പി റ്റി ഹെഡ് ബോയ് ഗോഡ്വിൻ റോയ്, ഗേൾ സ്നേഹ സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

 കുട്ടികളുടെ കലാപരിപാടികളെ തുടർന്ന് ഇലക്കൊടിഞ്ഞി കവലയിൽ നിന്നും സ്കൂളിലേക്ക്  ക്രിസ്മസ് റാലി നടത്തി.റാലി ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി എസ് ഉഷാകുമാരി ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ അച്ചാമ്മ തോമസ് പ്രിൻസിപ്പൽ ജയശ്രീ കെ. ബി, വൈസ്പ്രിൻസിപ്പൽ ശ്രുതിമോൾ ജോയ് എന്നിവർ പ്രസംഗിച്ചു.റാലി സ്കൂളിൽ എത്തിയതിനു ശേഷം അധ്യാപകർക്കും മാതാപിതാക്കൾക്കും ഒപ്പം സമീപ ഭവനങ്ങളിലേക്ക് കുട്ടികളുടെ ക്രിസ്മസ് കരോളും ആകാശ വിസ്മയവും ഉണ്ടായിരുന്നു.
Previous Post Next Post