എല്ലാ ചിത്രങ്ങളും ഒറിജിനൽ, എഐ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടില്ല, എല്ലാം വീഡിയോയിൽ നിന്ന് കട്ട് ചെയ്തത്..


മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും എഐ അല്ലെന്നും താൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം ഒറിജിനൽ ആണെന്നും കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ. മുഖ്യമന്ത്രി പോറ്റിയോട് ചിരിക്കുന്ന ചിത്രവും എഐ അല്ലെന്നും സാമൂഹിക മാധ്യമത്തിൽ നിന്നാണ് അത് എടുത്തതെന്നും എൻ സുബ്രഹ്മണ്യൻ പറഞ്ഞു. പോസ്റ്റ് ചെയ്തത് എഐ ചിത്രമല്ല. അക്കാര്യം സർക്കാരിന് പരിശോധിക്കാം. അതിനുള്ള സംവിധാനങ്ങൾ ഉണ്ടല്ലോ. അങ്ങനെയൊരു ചിത്രം വന്നാൽ എന്തിനാണ് സർക്കാർ ബേജാറാകുന്നത്? കേരളത്തിൽ എവിടെ എങ്കിലും അതിൻറെ പേരിൽ കലാപം ഉണ്ടാകുമോ?. കലാപം നടത്തിയത് ഡിവൈഎഫ്ഐക്കാരാണ്. തൻറെ വീട്ടിൽ വന്ന് പ്രതിഷേധിച്ചു. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ആരും സംസാരിക്കാൻ പാടില്ലെന്നും അപ്രിയ സത്യങ്ങൾ വിളിച്ചുപറയാൻ പാടില്ലെന്നും പറഞ്ഞാൽ അവർക്കൊക്കെ ഇതായിരിക്കും അനുഭവമെന്ന് ബോധ്യപ്പെടുത്താൻ കാണിക്കുന്ന പ്രക്രിയയാണ് പൊലീസ് കേസെന്നും എൻ സുബ്രഹ്മണ്യൻ പറഞ്ഞു.

أحدث أقدم