റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി.. ആറാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം


പരപ്പനങ്ങാടിയിൽ റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചെട്ടിപ്പടി കോയംകുളത്ത് താമസിക്കുന്ന അമീൻഷാ ഹാഷിം (11) ആണ് അപകടത്തിൽപെട്ടത്. പുതിയ നാലകത്ത് ഫൈസലിൻറെ മകനാണ്. വീട്ടിൽ നിന്ന് ബന്ധു വീട്ടിലേക്ക് പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post