മുന്നറിയിപ്പില്‍ മാറ്റം..സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത



സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്


Previous Post Next Post