കേന്ദ്ര വിവരാവകാശ കമ്മീഷണർ ആയി മലയാളയായ പി ആർ രമേശ് നിയമിതനായി...


കേന്ദ്ര വിവരാവകാശ കമ്മീഷണർ ആയി മലയാളയായ പി ആർ രമേശ് നിയമിതനായി. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററാണ് പി ആർ രമേശ്. ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്. തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ് ഇദ്ദേഹം.

പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.

Previous Post Next Post