‘രാഹുലിനെതിരായ പരാതി ആസൂത്രിതം’.. കോൺഗ്രസിൽ അതൃപ്തി...




തിരുവനന്തപുരം : കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രതികരണത്തിൽ കോൺഗ്രസിൽ അതൃപ്തി. തിരഞ്ഞെടുപ്പിനിടെ കെപിസിസി അധ്യക്ഷൻ നടത്തിയ പ്രതികരണം തിരിച്ചടിയായെന്ന് നേതാക്കൾ പറഞ്ഞു. പീഡന പരാതിയിൽ രാഹുലിനെ പുറത്താക്കിയ നടപടിയുടെ ശോഭ കൊടുത്തി.

നടൻ ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിൻ്റെ പ്രതികരണത്തിന് തുല്യമാണ് സണ്ണി ജോസഫിൻ്റെ പ്രതികരണമെന്നും വിമർശനം. അതിജീവിതയുടെ പരാതി കൈമാറിയ ആളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രതികരണമെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡ് എന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ആരോപണം. പരാതി ആസൂത്രിതമാണെന്നും അതിന് പിന്നില്‍ ഒരു ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്ന് സംശയിക്കുന്നുവെന്നുമാണ് സണ്ണി ജോസഫ് പറഞ്ഞത്.
Previous Post Next Post