ബോണ്ടി ബീച്ച് കൂട്ടക്കൊല: തീവ്രവാദ ഭീതിയിൽ തോക്ക് വാങ്ങിക്കൂട്ടി ഓസ്‌ട്രേലിയക്കാർ


        


ബോണ്ടി ബീച്ചിൽ തീവ്രവാദികളുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സിഡ്‌നിയിലും പരിസരങ്ങളിലും നാട്ടുകാർ തോക്ക് വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട്. പലരും ഒരേ ലൈസൻസിൽ ഒന്നിലധികം തോക്കുകൾ വാങ്ങുന്നതായാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്. ന്യൂ സൗത്ത് വെയിൽസിൽ ചിലർ ഒരു ലൈസൻസ് വഴി നിരവധി തോക്കുകളാണ് ആവശ്യപ്പെടുന്നത്. ഇവരിൽ കൂടുതൽ പേരും സിഡ്നിക്കു ചുറ്റും താമസിക്കുന്നവരാണ്. ഇവർ ഡീലർമാരോ തോക്കുകൾ ശേഖരിക്കുന്ന ഹോബിയുള്ളവരോ അല്ല. 

സിഡ്നിയിലെ ചില ഗൺ ലൈസൻസുള്ള ഉടമകൾക്ക് നൂറുകണക്കിന് തോക്കുകളുണ്ടെന്ന് ഫയർ ആംസ് രജിസ്ട്രി ഡാറ്റ വ്യക്തമാക്കുന്നു. തോക്ക് ലൈസൻസുള്ള ഏകദേശം 41% പേരും സിഡ്നി, ന്യൂകാസിൽ, വോല്ലൊൻഗോംഗ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരാണ്. സിഡ്നിയിൽ തോക്ക് കൈവശംവയ്ക്കാനുള്ള ലൈസൻസുള്ള ഒരാള്‍ മൂന്നോ അതിലധികമോ തോക്കുകൾ സ്വന്തമാക്കുന്നു,
Previous Post Next Post