ഇന്ത്യാവിരുദ്ധ പാർട്ടിയുടെ യുവജന നേതാവിന്റെ മരണത്തെ തുടർന്ന് വ്യാപക പ്രതിഷേധവും, അക്രമവും


ബംഗ്ലാദേശിൽ വ്യാപക പ്രതിഷേധവും അക്രമവും. ഇന്ത്യാവിരുദ്ധ പാർട്ടിയായ ഇങ്ക്വിലാബ് മഞ്ചയുടെ യുവ ജന നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നാണ് അക്രമസംഭവങ്ങൾ. പ്രതിഷേധക്കാർ ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ആക്രമിച്ചു. പ്രമുഖ ബംഗ്ലാദേശ് പത്രമായ പ്രഥം അലോയുടെ ധാക്കയിലെ ഓഫീസിന് നേരെയും ആക്രമണമുണ്ടായി. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം കെട്ടിടം അടിച്ചുതകർക്കുകയും തീയിടുകയും ചെയ്തു. 

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽനിന്ന് പുറത്തേക്ക് നയിച്ച വിദ്യാർഥി പ്രക്ഷോഭത്തിന് മുന്നിൽ ഉണ്ടായിരുന്ന നേതാവാണ് ഷെരീഫ് ഉസ്മാൻ ഹാദി. മുഖം മൂടി ധിരിച്ചെത്തിയവർ ശിരസിന് നേരെ വെടിയുതിർത്താണ് കൊലപ്പെടുത്തിയത്.

Previous Post Next Post