
കെട്ടുകണക്കിന് പിഎസ്‌സി ചോദ്യ പേപ്പറുകള്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയില്‍ വിവിധ സെന്ററുകളില്‍ നടന്ന പിഎസ്‌സി പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് കെട്ടുകളായി പുതുക്കാട് പാഴായി റോഡിലെ അരമന പാലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ നാട്ടുകാരാണ് റോഡില്‍ കിടക്കുന്ന ചോദ്യ പേപ്പറുകള്‍ കണ്ടത്. കളഞ്ഞു കിട്ടിയ ചോദ്യ പേപ്പറുകള്‍ പുതുക്കാട് സ്റ്റേഷനിലേക്ക് മാറ്റി. 2025 സെപ്തംബറില്‍ പിഎസ്‌സി നടത്തിയ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് റോഡില്‍ നിന്ന് കിട്ടിയത്.
പരീക്ഷയ്ക്ക് ശേഷം ബാക്കി വരുന്ന ചോദ്യ പേപ്പറുകള്‍ അതാത് പിഎസ്‌സി ജില്ലാ ഓഫീസുകളില്‍ സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ ജില്ലയിലെ ബാക്കി വരുന്ന ചോദ്യ പേപ്പറുകള്‍ കരാറുകാര്‍ക്ക് കൈമാറുകയാണ് പതിവ്. കരാറുകാര്‍ ചോദ്യ പേപ്പറുകള്‍ തിരുവനന്തപുരത്തുള്ള പിഎസ്‌സി ഓഫീസില്‍ എത്തിക്കണം. ഇങ്ങനെ കൊണ്ടു പോകുന്നതിനിടെ വാഹനത്തില്‍ നിന്ന് വീണ് പോയതാകാമെന്നാണ് കരുതുന്നത്