പ്രചാരണത്തിനിടെ വീണ് സ്ഥാനാർത്ഥിയുടെ കാലൊടിഞ്ഞു


തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാലൊടിഞ്ഞു. യുഡിഎഫ് തുയ്യം ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ. കവിത ശങ്കറിനാണ് പരിക്കേറ്റത്. കാലിലെ അസ്ഥിയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ പ്രചാരണ പ്രവർത്തനങ്ങൾക്കിടെയാണ് വീണ് പരിക്കേറ്റത്.

പ്രചാരണയോഗസ്ഥലത്തേക്ക് പോകുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. ഉടൻ ശുകപുരം ആശുപത്രിയിൽ ചികിത്സതേടി. കവിതയുടെ ഇടത്തെ കാലിനും പൊട്ടലുണ്ട്. ഒരുമാസത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. കോൺഗ്രസ്‌ നേതാക്കളായ അഡ്വ എഎം രോഹിത്, ഇപി രാജീവ്‌, സി രവീന്ദ്രൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

Previous Post Next Post