
ചേവായൂർ സ്റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എൻ സുബ്രഹ്മണ്യൻ. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും, മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതിന് കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോ ഉണ്ടെന്നും. അത് മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നതിന് വേണ്ടി പുറത്തുവിട്ട വീഡിയോ ആണ്. സാധാരണ രീതിയില്‍ പിആർഡി വകുപ്പ് മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടുകളുടേയും വീഡിയോ സൂക്ഷിക്കുന്നതാണ്. അത് പുറത്തുവിടണം. അപ്പോൾ മനസിലാകും ഞാൻ പോസ്റ്റോ ചെയ്ത ചിത്രം അതിലുണ്ട്. എഡിറ്റ് ചെയ്യാതെ കിട്ടിയാല്‍ ആ ദൃശ്യങ്ങൾ അതിലുണ്ടാകും. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്‍റെ വീഡിയോ നല്‍കണമെന്ന് പിആർഡിക്ക് വിവരാവകാശം കൊടുക്കും എന്നും സുബ്രഹ്മണ്യൻ പറഞ്ഞു.
പോലീസ് വേട്ടപ്പട്ടിയെ പോലെ പെരുമാറുന്നു. സർക്കാരിന് വേണ്ടി ഗുണ്ടാപണി ചെയ്യുന്നു. ഇതേ ഫോട്ടോ ബിജെപി നേതാവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അതിൽ കേസ് എടുത്തിട്ടില്ല. ഫോൺ രണ്ടു ദിവസം കൊണ്ടു തിരിച്ചു തരുമെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. വീണ്ടും വരാൻ പോലീസ് ആവശ്യ പെട്ടിട്ടില്ല എന്നും സുബ്രഹ്മണ്യൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എഐ ഫോട്ടോ പോസ്റ്റ് ചെയ്ത കേസിലാണ് സുബ്രഹ്മണ്യൻ പോലീസിന് മുന്നില്‍ ഹാജരായത്.