✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വിശകലനങ്ങളും വിലയിരുത്തലുകളും ചൂട് പിടിച്ച ചർച്ചയും നടക്കുന്നു
ഇടതു ക്യാമ്പിൽ നിന്നും പുറത്ത് വരുന്ന വിവരം അനുസരിച്ച് യു .ഡി .എഫ് കളത്തിൽ ഇറക്കിയ മൂന്ന് പ്രസിഡൻ്റ് സ്ഥാനാർത്ഥികൾ പരാജപ്പെടുമെന്നും 11 - to 14 സീറ്റുകളിൽ തുടർ ഭരണം നേടുമെന്നും പറയുന്നു
അതേ സമയം U .D .F ക്യാമ്പുകളിൽ നിന്നും പുറത്ത് വരുന്ന വിവരം അനുസരിച്ച്
നിലവിലെ ഇടതു കോട്ടകൾ തകർത്ത് 13 മുതൽ 15 സീറ്റുകൾ നേടി ഭരണം തിരിച്ച് പിടിക്കും എന്നും പറയുന്നു കഴിഞ്ഞ 5 വർഷത്തെ
ഭരണ പരാജയം ജനങ്ങൾ മനസ്സിലാക്കി U .D .F ന് അനുകൂല വിധിയെഴുത്ത് നടത്തുമെന്നും ഒരു പ്രമുഖ നേതാവ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
അതേ സമയം B .J .P ക്ക് പല വാർഡുകളിലും സ്ഥാനാർത്ഥികൾ ഇല്ലാത്തത് കോൺഗ്രസ്സുമായി ഉണ്ടാക്കിയ മുൻധാരണയാണെന്ന് ഇടതുകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു