
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി പ്രചരിക്കുകയാണ്. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്നും മൃതദേഹം ജയിലിൽ നിന്നും മാറ്റിയെന്നുമടക്കം പ്രചാരമുണ്ടായി. സഹോദരിമാർക്ക് അടക്കം ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതോടെയാണ് മരിച്ചുവെന്ന രീതിയിൽ പ്രചാരണമുണ്ടായത്. ഇതോടെ ഇമ്രാൻ അനുയായികൾ തെരുവിലിറങ്ങുന്ന സ്ഥിതിയായി. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമായതോടെ ജയിലധികൃതരും സർക്കാരും നിഷേധിച്ചു. എന്നാൽ എന്ത് കൊണ്ട് സന്ദർശനാനുമതി നൽകുന്നില്ലെന്ന ചോദ്യം അപ്പോഴും ബാക്കിയായി. ഒടുവിലിപ്പോൾ റാവൽപിണ്ടിയിലെ അദിയാല ജയിലിൽ അദ്ദേഹത്തെ സന്ദർശിക്കാൻ സഹോദരി ഉസ്മ ഖാന് അധികൃതർ അനുമതി നൽകിയിരിക്കുകയാണ് ജയിൽ അധികൃതർ. ഇന്ന് സഹോദരി ഉസ്മ ഖാൻ ജയിലെത്തി ഇമ്രാൻ ഖാനെ കാണും.