കോട്ടയം,തലയോലപ്പറമ്പിൽ ഗ്യാസ് സിലണ്ടർ ലോറിയ്ക്ക് തീ വച്ച് യുവാവ്; ശ്രമിച്ചത് തീ കൊളുത്തി ജീവനൊടുക്കാൻ




തലയോലപറമ്പ്: തലയോലപ്പറമ്പിൽ പാർക്ക് ചെയ്തിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയിലെ സിലണ്ടറിന് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചയുവാവിനെ പൊലീസ് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട്  കടപ്ലാമറ്റം സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.  രാത്രി 12.30 ഓടെ തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് ഇംഗ്ഷന് സമീപമായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട്  കടപ്ലാമറ്റം സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

എറണാകുളത്ത് നിന്നും ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറിയുടെ ഡ്രൈവർ വെട്ടിക്കാട്ട്മുക്ക് സ്വദേശിയായതിനാൽ ലോറി സ്ഥിരമായി വെട്ടിക്കാട്ടുമുക്ക് ജംഗ്ഷനിലാണ് പാർക്ക് ചെയ്തിരുന്നത്.ലോറിയുടെ മുകളിൽ കയറിയ യുവാവ് ഇന്ധനം നിറച്ചിരുന്ന ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം നടത്തുകയായിരുന്നു. ആ സമയംകാറിലെത്തിയ ആൾ തീപടരുന്നത് സമീപത്തെ വീട്ടുകാരെ അറിയിച്ചു.  

വീട്ടുകാർ ഉടൻ പൊലീസിലും വൈക്കം ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മറ്റ് സിലിണ്ടറുകൾക്ക് തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Previous Post Next Post