വിദ്യാർത്ഥിനികളെ മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറി; സ്കൂളിലേക്ക് ഇരച്ചെത്തി അധ്യാപകനെ…




ഗഞ്ചാം (ഒഡീഷ): വിദ്യാർത്ഥിനികളെ മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയ സ്കൂൾ അധ്യാപകനെ മർദ്ദിച്ച് രക്ഷിതാക്കളും നാട്ടുകാരും. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലെ അസ്ക പ്രദേശത്തെ ബലിച്ഛായ് യുപി സ്കൂളിലാണ് സംഭവം. ഇവിടുത്തെ അധ്യാപകനായ സൂര്യനാരായൺ നഹകിനാണ് നാട്ടുകാരുടെ മർദ്ദനമേറ്റത്.

കഴിഞ്ഞദിവസം ഒരു വിദ്യാർത്ഥിനിയെ ഇയാൾ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും ഇത് മറ്റൊരു വിദ്യാർത്ഥിയോട് മൊബൈൽ ഫോണിൽ പകർത്താൻ പറയുകയുമായിരുന്നു. ഇക്കാര്യം രക്ഷിതാക്കൾ അറിഞ്ഞതോടെ അവർ സ്കൂളിലേക്ക് ഇരച്ചെത്തുകയും അധ്യാപകനെ മർദ്ദിക്കുകയുമായിരുന്നു.

ട്യൂഷൻ ക്ലാസിലും സ്കൂൾ സമയത്തും പെൺകുട്ടികളോട് മോശമായി പെരുമാറുന്നുണ്ടെന്ന ആരോപണം ഇയാൾക്കെതിരെ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ നാട്ടുകാർ അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് നഹകിനെ രക്ഷപെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ‍ പരാതി ലഭിച്ചതായും പൊലീസുകാർ പറഞ്ഞു.
Previous Post Next Post