
കിഴക്കമ്പലത്ത് വോട്ടെടുപ്പ് ദിനത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പി വി ശ്രീനിജിന്‍ എംഎല്‍എക്കെതിരെ ആരോപണവുമായി സാബു എം ജേക്കബ്. കോണ്‍ഗ്രസും സിപിഐഎമ്മും ഒത്തുകളിച്ചെന്നും, ഇരുവരെയും നിയന്ത്രിക്കുന്നത് പി വി ശ്രീനിജിന്‍ ആണെന്ന് സാബു എം ജേക്കബ് ആരോപിച്ചു. ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് സാബു എം ജേക്കബ് കുറ്റപ്പെടുത്തി. ട്വന്റി20 ബിജെപിയുടെ നഴ്‌സറി സ്‌കൂള്‍ ആണെന്ന് പി വി ശ്രീനിജിന്‍ തിരിച്ചടിച്ചു