വാഹനാപകടം.. സിപിഎം വിമത സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്…


സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. മാള പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടിപി രവീന്ദ്രനാണ് പരിക്കേറ്റത്. ടിപി രവീന്ദ്രന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം. മാള പോസ്റ്റോഫീസ് വളവിലാണ് അപകടം നടന്നത്. അപകടത്തില്‍ ടി.പി. രവീന്ദ്രന്‍ സ്‌കൂട്ടറടക്കം തെറിച്ച് വീഴുകയും ഇടത് വശത്തെ ആറ് വാരിയെല്ലുകള്‍ക്ക് പൊട്ടലേല്‍ക്കുകയും ഇടത് കാലിന് മുറിവേല്‍ക്കുകയും ചെയ്തു.

മാള പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം. മാള ലോക്കല്‍ കമ്മിറ്റി അംഗവുമായ ടിപി രവീന്ദ്രനെ വിമത സ്ഥാനാര്‍ത്ഥി ആയതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. മാള പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, സിപിഎം ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

Previous Post Next Post