തിരുവനന്തപുരം സെൻട്രൽ ജയിലിനുള്ളിൽ ആലപ്പുഴ സ്വദേശിയായ ജീവപര്യന്തം തടവുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ


ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം. ഹരിദാസ് എന്നയാളാണ് മരിച്ചത്. 58 വയസ്സായിരുന്നു. ജയിൽ വർക്ക്ഷോപ്പിനുള്ളിലാണ് ഇയാൾ ജീവനൊടുക്കിയത്. ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിങ് യൂണിറ്റിൽ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. ആലപ്പുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയാണ് ഹരിദാസ്. ഇയാൾ ആലപ്പുഴ സ്വദേശിയാണ്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Previous Post Next Post