ഇന്ന് 149-ാമത് മന്നം ജയന്തി, എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ





ചങ്ങനാശ്ശേരി : 149-ാമത് മന്നം ജയന്തി ഇന്ന്. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 7 മണി മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന ആരംഭിച്ചു. 

ഇന്ന് രാവിലെ 11 മണിയ്ക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് രാജീവ് ആലുങ്കൽ അനുസ്മണ പ്രഭാഷണം നടത്തും. ഇന്നലെ അഖില കേരള നായർ പ്രതിനിധി സമ്മേളനം നടന്നിരുന്നു
Previous Post Next Post