സംഗീതജ്ഞർക്കായി ‘യുഗ മിക്സ് 2026’ കൊച്ചിയിൽ അരങ്ങേറും


സംഗീതം ഒരു പാഷൻ മാത്രമല്ല, ഒരു സുസ്ഥിര കരിയറാണെന്ന ആശയം മുന്നോട്ട് വെക്കുന്ന കോൺക്ലേവാണ് യുഗ മിക്സ് 2026. സംഗീതത്തിന്റെ ക്രിയേറ്റീവ് വശത്തിനൊപ്പം മാർക്കറ്റിംഗ്, നിയമം, ഫിനാൻസ് തുടങ്ങിയ പ്രൊഫഷണൽ ഘടകങ്ങളെ പ്രായോഗികവും അപ്‌ഡേറ്റുമായ രീതിയിൽ അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇന്നത്തെ സംഗീത ലോകത്ത് ടാലന്റ് മാത്രം പോര വ്യക്തമായ ബിസിനസ് ബോധ്യവും,  കരിയർ പ്ലാനിംഗും അനിവാര്യമാണ്. 2026 ഫെബ്രുവരി 23-ന് കൊച്ചിയിലെ കലൂർ ഗോകുലം പാർക്കിൽ Yuga Mix 2026 – Artist Growth Conclave നടക്കും.

കേരളത്തിലെ ആദ്യ മ്യൂസിക് ബിസിനസ് കോച്ചായ അരുണ്‍ യുഗയുടെ നേതൃത്വത്തിലാണ് ഈ ഇവന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആർട്ടിസ്റ്റുകൾക്ക് ദീർഘകാല വളർച്ച സാധ്യമാക്കുന്ന തന്ത്രങ്ങൾ കേന്ദ്രീകരിച്ച മാസ്റ്റർക്ലാസുകളും ക്യൂറേറ്റഡ് പാനൽ ചർച്ചകളും കോൺക്ലേവിൽ ഉൾപ്പെടുന്നു. ആർട്ടിസ്റ്റ് ബ്രാൻഡിംഗ്, ഓഡിയൻസ് ഗ്രോത്ത്, റിലീസ് പ്ലാനിംഗ്, ഡിജിറ്റൽ ഡിസ്‌ട്രിബ്യൂഷൻ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം മ്യൂസിക് പബ്ലിഷിംഗ്, സിങ്ക് ലൈസൻസിംഗ്, റോയൽറ്റി മാനേജ്‌മെന്റ് , കരാർ വ്യവസ്ഥകൾ, അവകാശ സംരക്ഷണം എന്നിവയും വിശദമായി ചർച്ച ചെയ്യും.

Previous Post Next Post