ഡൽഹിയിൽ ഭൂചലനം.. 2.8 തീവ്രത,



 ഭൂചലനം. ഡൽഹിയിൽ 2.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. രാവിലെ 8:44 ഓടെയാണ് ഭൂചലനമുണ്ടായതെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വടക്കൻ ഡൽഹിയിലായിരുന്നുവെന്നും 5 കിലോമീറ്റർ ആഴത്തിലാണുണ്ടാതയതെന്നും അധികൃതർ അറിയിച്ചു.

ഭൂകമ്പ സാധ്യത ഏറിയ രണ്ടാമത്തെ ഉയർന്ന വിഭാഗമായ സോൺ IV ലാണ് ഡൽഹിയുള്ളത്. സമീപ വർഷങ്ങളിൽ, ഡൽഹി-എൻസിആറിൽ നിരവധി തവണ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. 2022 ൽ, ഡൽഹിയുടെ അയൽ സംസ്ഥാനമായ ഹരിയാനയിൽ 4.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. എന്നാൽ കാര്യമായ നാശനഷ്ടങ്ങാെന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

യുഎസ് ജിയോളജിക്കൽ സർവേയുടെ ഡാറ്റ പ്രകാരം, കഴിഞ്ഞ 10 വർഷത്തിനിടെ ഡൽഹിയിൽ 5 തീവ്രതയിൽ കൂടുതൽ ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ല. ഈ മാസം 13 ന് ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയ്ക്ക് സമീപം 3.5 തീവ്രതയുള്ള നേരിയ ഭൂകമ്പം ഉണ്ടായിരുന്നു.ഭൂകമ്പത്തെ തുടർന്ന് ജനങ്ങൾ പഭിഭ്രാന്തിയിലായിരുന്നു. പലരും വീടിന് പുറത്തേക്ക് ഇറങ്ങിയിരുന്നു.

أحدث أقدم