ജിനേഷ് മരിച്ചത് 6 മാസം മുൻപ്, രേഷ്മ ജീവനൊടുക്കിയത് അടുത്തിടെ; പിന്നിൽ ബ്ലേഡ് മാഫിയയെന്ന് കുടുബം; പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല


6 മാസം മുൻപ് ഇസ്രയേലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെയും അടുത്തിടെ ജീവനൊടുക്കിയ ഭാര്യ രേഷ്മയുടെയും മരണത്തിൽ ബ്ലേഡ് മാഫിയക്കതിരെ ഇരുവരുടെയും കുടുംബം. ജിനേഷിനെയും രേഷ്മയെയും ബ്ലേഡ് മാഫിയ നിരന്തരം വേട്ടയാടിയിരുന്നുവെന്ന് കുടുംബം പറയുന്നു. ഇസ്രായേലിൽ മരിച്ച ജിനേഷിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ബ്ലേഡ് മാഫിയയുടെ ഭീഷണി സംബന്ധിച്ച് ജിനേഷും,  രേഷ്മയും പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ജിനേഷിനെ ബ്ലേഡ് മാഫിയയിൽപെട്ടവർ ആക്രമിച്ചുവെന്നും കുടുംബം വെളിപ്പെടുത്തുന്നു. രേഷ്മ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. പരാതി നൽകുമ്പോൾ പോലീസ് ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന് ജിനീഷിന്റെയും രേഷ്മയുടെയും അമ്മമാർ കണ്ണീരോടെ പറയുന്നു. 6 മാസം മുൻപാണ് ബത്തേരി സ്വദേശിയായ ജിനേഷ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. അടുത്തിടെ രേഷ്മയും ആത്മഹത്യ ചെയ്തിരുന്നു.

Previous Post Next Post