ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്ലബ് 7 ഹോട്ടലില്‍ വന്ന കാര്യം രാഹുല്‍ സമ്മതിച്ചിട്ടുണ്ട്. 408ാം നമ്പര്‍ മുറിയും രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്നാല്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മറുപടി നല്‍കിയിട്ടില്ല. അതിജീവിത നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ആരായാന്‍ ഇന്ന് വിശദമായി വീണ്ടും രാഹുലിനെ ചോദ്യം ചെയ്യും.